മനാമ: ആഗതമായ ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് ദിവസങ്ങൾ ഏറെ പവിത്രവും ശ്രേഷ്ഠകരവുമാണെന്നും ആ ദിസവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്കൊണ്ട് ഓരോ വിശ്വാസിയും പുണ്യങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും ഉസ്താദ് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.
അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ബുസൈറ്റിനി കാനൂ മസ്ജിദിൽ ” പവിത്രമായ പത്ത് ദിനങ്ങൾ” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹംസ റോയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സഹീൻ നിബ്രാസ് നന്ദി പ്രകാശനം നിർവ്വഹിച്ചു.