കൊച്ചി: ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്റൈൻ), സവിത മനോജ് പയ്യോളി എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുകെട്ടുകഥയിലൂടെ’ പത്തനംതിട്ട കോന്നിയിൽ 3 ന് ചിത്രീകരണം ആരംഭിക്കും.
നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, ജീവ നമ്പ്യാർ, അമ്പിളി ഔസേപ്പ്, ബിഗ്ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി, ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ഷാജി ജേക്കബ്, എഡിറ്റിംഗ്: റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്യാം അരവിന്ദം, കലാസംവിധാനം: ഷാജി മുകുന്ദ് & വിനോജ് പല്ലിശ്ശേരി, ഗാനരചന: മനോജ് കുളത്തിങ്കൽ & മുരളി മൂത്തേടം. സംഗീതം: സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് സത്യൻ, ചമയം: സിന്റ മേരി വിൻസെന്റ്, നൃത്ത സംവിധാനം: അതുൽ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം: അനിശ്രീ, ആലാപനം: ബെൽരാം, നിമ്മി ചക്കിങ്കൽ & ശരത് എസ് മാത്യു, പി.ആർ.ഒ: പി. ആർ. സുമേരൻ, സ്റ്റിൽസ്: എഡ്ഡി ജോൺ. അസ്സോസിയേറ്റ് ഡയറക്ടർ: കലേഷ്കുമാർ കോന്നി, അസിസ്റ്റന്റ് ഡയറക്ടർമാർ: നന്ദഗോപൻ & നവനീത്, ആർട്ട് അസിസ്റ്റന്റ്: രോഹിത് വിജയന്, ഫോക്കസ് പുള്ളർ, കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ: ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ: സുനിൽ എസ് പുരം, ലൊക്കേഷൻ മാനേജർസ്: ആദിത്യൻ, ഫാറൂഖ്.