ബത്തേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റിൽ. ബത്തേരി പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനിയിലെ രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സി.എം.സാബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.