മനാമ: ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്റൈന്റെ വർഷാ വർഷം നടക്കുന്ന പുനസംഘടനയുടെ ഭാഗമായി ഹിദ്ദ് -അറാദ് ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ കൺവൻഷൻ ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിന് ഏരിയ സെക്രട്ടറി പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയ കമ്മറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
2024-25 വർഷത്തെക്കുള്ള ഏരിയ ഭാരവാഹികളെയും, ദേശീയ കമ്മറ്റി പ്രതിനിധികളെയും യോഗം ഐക്യകണ്ടെന്ന തിരഞ്ഞെടുത്തു
ഏരിയ പ്രസിഡൻ്റ്: റോബിൻ കോശി, സെക്രട്ടറി: നിതിൻ ചെറിയാൻ, ട്രഷറർ: ഷനീഷ് സദാനന്ദൻ, വൈസ് പ്രസിഡൻ്റ്: റോബർട്ട് സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി: റിയാസ് മുഹമ്മദ്. ആർ
ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിൻ്റോ ജോസഫ്, ഡോ. ജയ്സ് ജോയ്, ഡിസ്വിൻ ദേവസി, മനോജ് അപ്പുക്കുട്ടൻ, പ്രവീൺ ആൻ്റണി എന്നിവരെയും തിരഞ്ഞെടുത്തു
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി, നിസാം എസ്.കെ,ബെൻസി ഗനിയുഡ്,രാജേഷ് പന്മന എന്നിവരെയും
തിരഞ്ഞെടുത്തു
ശേഷം യോഗത്തിന് എത്തിചേർന്ന പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ബേസിൽ നെല്ലിമറ്റം നന്ദി അറിയിച്ചു