പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.
Trending
- ബഹ്റൈന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ രാജാവിന്റെ ഉത്തരവ്
- ‘ലൂണ ഡി സെഡ’ ബഹ്റൈനിലെത്തുന്നു
- ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത ബഹ്റൈന്‍ പൗരരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം
- ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിയമിച്ചു
- എന്‍.ഐ.എച്ച്.ആര്. പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ തടവുകേന്ദ്രം സന്ദര്‍ശിച്ചു
- സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചു,ജയറാം ഉള്‍പ്പെടെ പങ്കെടുത്ത 2019ലെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്
- ശബരിമല സ്വര്‍ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട്, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
- ബഹ്റൈന്‍ ഭരണഘടനാ കോടതി അംഗത്തിന്റെ നിയമനം പുതുക്കി