നാഗർകോവിൽ : ചിങ്ങം പിറന്നാൾ ഓണഘോഷം അവസാനിക്കുന്നവരെ മലയാളികൾ എത്തുന്ന ഒരു പ്രദേശമാണ് തോവാള . എന്നാൽ കൊവിഡ് വ്യാപനം മൂലം ഇത്തവണ പൂക്കൾ കൃഷിക്കാർക്കും കച്ചവടക്കാർക്കും വൻ തിരിച്ചടിയായി. പ്രതീക്ഷിച്ചതുപോലെ ചിങ്ങം പിറന്നിട്ടും പൂക്കൾ വാങ്ങാൻ മലയാളികൾ തോവളയിൽ എത്തിയില്ല. പ്രതീക്ഷ കൈവിടാതെ മലയാളികളുടെ വരും കാത്തിരിക്കുകയാണ് തോവാളഗ്രാമം പൂക്കൾ വ്യാപരികളും. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം ഏതാനും മാസങ്ങളായി തോവാളയിലെ പൂക്കൾ കച്ചവടത്തെ ഇല്ലാതാക്കിയിരിക്കുന്നു. തോവാളയിലെ ഉൾഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർ കൃഷി ചെയ്തു ജീവിക്കുന്ന വരുമാന മാർഗമാണ് പൂക്കൾ കൃഷി. തുച്ഛമായ വരുമാനമാണ് ചന്തയിൽ എത്തിയാലും ഇവർക്ക് ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു. അതേസമയം വിനായക ചതുർത്ഥിയും മറ്റു വിശേഷങ്ങളും കാരണം പതിവുപോലെ ഉത്രാടനാളായ വെള്ളിയാഴ്ച തോവാളച്ചന്തയിൽ വിവിധസ്ഥലങ്ങളിൽ നിന്നു പൂക്കളെത്തി. സേലം ,ഊട്ടി ,ബെംഗളൂരു, സത്യമംഗലം എന്നി ഭാഗങ്ങളിൽ നിന്നു പൂക്കൾ എത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെയുള്ള കച്ചവടം നടന്നില്ല. പ്രദേശിക കച്ചവടക്കാർ കൂടുതൽ പൂക്കൾ വാങ്ങി ഓണക്കച്ചവടം ശ്രമിച്ചുവെങ്കിലും പൂക്കൾക്ക് പതിവുപോലെ വിലയും ഉയരുന്നുണ്ട്. വ്യാഴ്ച വരെ 350 ആയിരുന്ന പിച്ചിപ്പൂ വില വെള്ളിയാഴ്ചയോടെ അതു 625 രൂപയായി. ജമന്തിയും ,അരളിയും വാടമല്ലിയും എന്നിവയുടെയും വില ഉയരുന്ന സ്ഥിതിലായി.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍