കോഴിക്കോട് : ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കണ്ടെത്തൽ. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.പ്രാഥമിക റിപ്പോർട്ടിൽ മായം കലർന്നതായി കണ്ടെതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവസാന ഘട്ട സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇത്തരത്തിൽ മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ വലിയ അപകടം ഉണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


