കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന് വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന് പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്.അതിന്റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല.കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല. തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Trending
- ബഹ്റൈനില്‍ താല്‍ക്കാലിക ഭൂവുടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍
- ബഹ്റൈന്‍ യൂത്ത് അംബാസഡര്‍മാരെ തിരഞ്ഞെടുത്തു
- വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ചു തട്ടിപ്പ്: മൂന്നു പേര്‍ക്ക് തടവുശിക്ഷ
- ‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’; ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍
- ഫെരാരി 296 ഡിസൈന്‍ ചലഞ്ച് മത്സരം: സൗദ് അബ്ദുല്‍ അസീസ് അഹമ്മദ് വിജയി
- ബ്ലോക്ക് 388ലെ അധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒഴിപ്പിച്ചു
- ആരോഗ്യ സഹകരണം: ബഹ്റൈനും കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു
- ലൈസന്‍സില്ലാതെ കിന്റര്ഗാര്ട്ടന് നടത്തി; ബഹ്റൈനില്‍ സ്ത്രീ അറസ്റ്റില്‍