
മനാമ: ബഹ്റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) അംഗങ്ങൾക്കായുള്ള വിഷു,ഈദ്,ഈസ്റ്റർ ആഘോഷം മെയ് 3 ന് ബഹ്റൈൻ സെഗയ്യ ഐ മാക് ഹാളിൽ വച്ച് നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൂടാതെ ബഹ്റൈനിലെ കൗമാര പ്രതിഭകൾ ഒരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടാകും .വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്റൈനിലെ കാസർഗോഡ് നിവാസികൾ എല്ലാവരും അസോസിയേഷൻ അംഗത്വം എടുക്കണമെന്നും എല്ലാവരും ആഘോഷപരിപാടിയിൽ സംബന്ധിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.


