കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്. മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Trending
- ഫോര്‍മുല വണ്‍ കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മക്ലാരന് ചരിത്ര വിജയം
- മുഹറഖില്‍ 16 പൈതൃക കെട്ടിടങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
- ബഹ്റൈനില്‍ താല്‍ക്കാലിക ഭൂവുടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍
- ബഹ്റൈന്‍ യൂത്ത് അംബാസഡര്‍മാരെ തിരഞ്ഞെടുത്തു
- വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ചു തട്ടിപ്പ്: മൂന്നു പേര്‍ക്ക് തടവുശിക്ഷ
- ‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’; ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍
- ഫെരാരി 296 ഡിസൈന്‍ ചലഞ്ച് മത്സരം: സൗദ് അബ്ദുല്‍ അസീസ് അഹമ്മദ് വിജയി
- ബ്ലോക്ക് 388ലെ അധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒഴിപ്പിച്ചു