കണ്ണൂര്‍ : പാനൂര്‍ സ്ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ബോംബ് സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. മൂന്നുപേരും കുന്നോത്തു പറമ്പിലെ സിപിഎം പ്രവര്‍ത്തകരാണ്. സായൂജ് എന്നയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലാകുന്നത്. ഇവര്‍ നാല് പേരും സ്ഫോടന സമയത്ത്സ്ഥ ലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ മുകള്‍ ഭാഗത്താണ് ബോംബ് നിര്‍മിച്ചത്. ഈ സമയത്ത് വീടിന്റെ താഴെയായിരുന്നു ഇപ്പോള്‍ പിടിയിലായ നാല് പേരും. ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നു. ഇന്നലെയാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്റെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. പരിക്ക് പറ്റിയ വിനീഷിന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുകയാണ്.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ഒരു മാണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരു കൈപ്പത്തികളും അറ്റുപോയിരുന്നു.
Trending
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ആരോഗ്യ മേഖലയിലെ ആശയവിനിമയം: സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബറ്റെല്കോയും കരാര്‍ ഒപ്പുവെച്ചു
- ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം
- പുതുതായി ചേര്‍ത്തവര്‍ ആര്? ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
- വിതരണവും വിൽപ്പനയും ഉപയോഗവും കേരളത്തിലും പാടില്ല, നിര്‍ദേശം നൽകി മന്ത്രി; ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു