
മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി തെലുങ്കിലേയ്ക്ക്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ ആറിന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം മികച്ച പ്രേക്ഷക പിന്തുണ നേടിയിരുന്നു. ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയ ആദ്യ മലയാള ചിത്രം കൂടിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.


