തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാലു ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഏപ്രിൽ രണ്ടിന് ഏഴു ജില്ലകളിലും മൂന്നിന് ഒൻപത് ജില്ലകളിലും നാലാം തീയതി നാലു ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാദ്ധ്യതയുള്ളത്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,. എറണാകുളം, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും അടുത്ത രണ്ടുദിവസം കൂടി കടലാക്രമണ സാദ്ധ്യതയും പ്രവചിക്കുന്നുഅതേസമയം കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകിയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു