മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു.
മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി ഫാദർ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ഫാദര്‍ തോമസ് ഡാനിയേൽ എന്നിവരുടെ സഹകാര്‍മികത്വത്തിലുമാണ് മുപ്പതാം തിയതി ശനിയാഴ്ച കത്തീഡ്രലിൽ വച്ച് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്.
മാർച്ച് 23 ശനിയാഴ്ച ഓശാന പെരുന്നാളും, 27 ബുധനാഴ്ച പെസഹ ശുശ്രൂഷയും, 28 വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും, 29 വെള്ളിയാഴ്ച രാവിലെ 7 മുതൽ 2:30 വരെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും അനുഗ്രഹപ്രദമായി നടന്നതായി വികാരി ഫാദർ സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിക്കുകയും ഏവർക്കും ഈസ്റ്റെർ ദിന ആശംസകൾ നേരുകയും ചെയ്തു.