മലപ്പുറം: കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. രണ്ടു പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്തു മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എആർ നഗർ അരീത്തോട്ട് രാവിലെ 9 മണിക്കാണ് സംഭവം. തൃശൂരിൽനിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന തൃശൂർ എആർ ക്യാംപിലെ ആന്റണി, വിഷ്ണു എന്നീ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽനിന്ന് എത്തിച്ച വാഹനത്തിൽ കൊണ്ടുപോയി.
Trending
- മലർവാടി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
- നിയമലംഘകരായ 95 വിദേശികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ മത്സരം; കെ. റഫീഖ് സെക്രട്ടറി
- 25ന് ഹരേ ഷ്ടായയില് ബി.ഡി.എഫ്. വെടിമരുന്ന് അഭ്യാസങ്ങള്‍ നടത്തും
- നാലാമത് അറബ് എലൈറ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
- റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
- വിജയരാഘവന്റെ വിവാദ പ്രസ്താവന; വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്ന് എംവി ഗോവിന്ദൻ, പിന്തുണച്ച് സിപിഎം നേതാക്കൾ
- അഹങ്കാരത്തിന്റെ ആൾരൂപം; ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശനെതിരെ വെള്ളാപ്പള്ളി