തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് മിഡിൽ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള കമ്പനികൾക്ക് കേരള മാരിടൈം ബോർഡിന്റെ വെബ്സൈറ്റ് (https://kmb.kerala.gov.in) സന്ദർശിച്ച് വിശദാംശങ്ങളും താത്പര്യപത്രം ഡൗൺലോഡ് ചെയ്യാവുന്നതാണ്. താത്പര്യപത്രത്തിന് മുന്നോടിയായുള്ള കൺസൾട്ടേഷൻ മീറ്റിംഗ് മാർച്ച് 27ന് ചേരും. ഇതിനുള്ള രജിസ്ട്രേഷനും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
1. പാസഞ്ചർ ഷിപ്പുകൾ/ക്രൂയിസ് ഓപ്പറേറ്റർമാർക്കായി 27/03/2024 ന് ഷെഡ്യൂൾ ചെയ്ത കൺസൾട്ടേഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/e7p1GgmakZAbCRKN7
2. ഗൾഫിനും കേരളത്തിനുമിടയിൽ കപ്പൽ വഴിയുള്ള ഗതാഗതം സംബന്ധിച്ചു യാത്രക്കാർക്ക് ഇടയിൽ നടത്തുന്ന സർവ്വേയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള ലിങ്കുകൾ :
English https://forms.gle/ySfKVRd2UNcG65397) & Malayalam (https://forms.gle/2452bQfB9PZpKfgv5)3.
താത്പര്യപത്രം ഡൗണ്ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് :
https://kmb.kerala.gov.in/en/about/passenger-shi
കപ്പൽ സർവീസ് യാഥാർത്ഥ്യമായാൽ ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഉപയോഗപ്രദമാകും.കപ്പൽ സർവീസ് സംബന്ധിച്ച് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മാസങ്ങൾക്ക് മുൻപ് ലോക്സഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടർന്ന് ടെൻഡർ പ്രസിദ്ധീകരിക്കാൻ മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.