മനാമ: ബഹ്റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു.
ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം സ്കൂൾ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും, പൊതു സമൂഹത്തിൻറെയും, മുൻ ഭരണസമിതിയുടെയും, ഭൂരിഭാഗം അധ്യാപകരുടെയും സ്റ്റാഫുകളുടെയും പ്രിയപ്പെട്ട വ്യക്തി ആയിരുന്നു.