മനാമ:രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങളിൽ നിന്ന് പണവും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റുചെയ്യാനും ഇടയാക്കിയെന്നും പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.


