മനാമ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പരിരക്ഷപദ്ധതികളേയും, വ്യവസായ പദ്ധതികളേയും അടിസ്ഥാനമാക്കി നടത്തിയ പ്രഭാക്ഷണത്തിൽ പ്രവാസം മതിയാക്കി തിരിച്ചു വരുന്ന പ്രവാസികൾക്കായി രാജ്യത്തിൻ്റെ ഏത് ഭാഗത്ത് വേണമെങ്കിലും നടപ്പാക്കാവുന്ന പല പദ്ധതികളേയും സാധ്യതകളേയും പറ്റിയും അദ്ദേഹം അറിവ് പകർന്നു . ഭാരതത്തിലെ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഏകജാലക സംവിധാനം വളരെ കാര്യക്ഷമമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തു നിന്ന് അനേകം മൈൽ ദൂരെ വന്ന് ജോലി ചെയ്യുന്ന പ്രവാസികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സൗഹൃദവ്യവസായ അന്തരീക്ഷം ഉപയോപ്പെടുത്തണം എന്നും പറയുകയുണ്ടായി.
ബേങ്കുകൾ ലോൺ നൽകാത്തത് എന്തുകൊണ്ടാണ് എന്ന സദസ്സിലെ ചോദ്യത്തിന്, നമ്മൾ ബാങ്കിനെ ലോൺ സംബന്ധമായി സമീപിക്കുന്ന രീതി ശരിയല്ലെന്നും അതിനുള്ള സംവിധാനങ്ങളും അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി.
മുതിർന്ന കുട്ടികൾക്ക് വേണ്ടി സംസ്കൃതി വനിതാവേദി സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയും ഇന്ത്യയിൽ ഇന്ന് നിലവിലുള്ള പുതിയ കോഴ്സുകളെപ്പറ്റിയും , വ്യാസ സിവിൽ സർവ്വീസ് അക്കാദമി മാനേജിങ്ങ് ഡയറക്ടർ കൂടിയായ അദ്ദേഹം ക്ലാസ്സ് എടുത്തപ്പോൾ വിദ്യാർത്ഥികൾക്ക് ഒരു വ്യത്യസ്ഥ അനുഭവമായി.
ബഹ്റൈനിലെ ബിസ്സിനസ്സുകാരുമായി നടത്തിയ ബിസിനസ്സ് മീറ്റിൽ വിൻ്റ് ഇൻടർനേഷനലിൻ്റെ മുൻ ചെയർമാൻ എന്ന നിലയിൽ ഇന്ത്യയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങളും സർക്കാർ സഹായങ്ങളും , കേന്ദ്ര സർക്കാരുകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളും പരിചയപ്പെടുത്തിയപ്പോൾ മീറ്റിൽ പങ്കെടുത്ത പല ബിസ്സിനസ്സുകാരും സന്തോഷം പങ്കിട്ടു. ഹമ്മദ് ടൗൺ സംസ്കൃതി ഹാളിലും, ബികാസ് ഓഡിറ്റോറിയത്തിലുമായി സംസ്കൃതി കേരള യൂണിറ്റ് സംഘടിപ്പിച്ച് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ അധ്യക്ഷസ്ഥാനം വഹിക്കുകയും ജോ. സെക്രട്ടറി സുധീഷ് സുബ്രൻ സ്വാഗതം പറയുകയും കൺവീനർ അനിൽ മടപ്പള്ളി നന്ദി പറയുകയും, ഭാരവാഹികളായ, അജിത്ത് മാത്തൂർ, പ്രഭുലാൽ, ജോതിഷ്, മധു, സന്തോഷ്, ദിലീപ്, കൃഷ്ണകുമാർ, രാജേഷ്, മഹേഷ് കിഷോർ കുമാർ, നിജി സുധീഷ്, ജിജി രജിത്ത്, ധന്യ മധു, സദസ്സ് നിയന്ത്രിക്കുകയും ചെയ്യ്തു. എലൈറ്റ് പ്ലാസ ഹോട്ടലിൽ വച്ച് നടന്ന ബിസിനസ്സ് മീറ്റിൽ സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും കേരള ഘടകം പ്രഭാരിയുമായ സിജു അധ്യക്ഷസ്ഥാനം വഹിക്കുകയും, സംസ്കൃതി കേന്ദ്ര കമിറ്റി അംഗം അജിസർവാൻ നന്ദി പറയുകയും ചെയ്തു.