ദുബൈ: 2020 മാർച്ച് 1 നു മുൻപ് വിസ കാലാവധി അവസാനിച്ച് യു എ ഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ നവംബർ 17 വരെയാണ് അധിക സമയം അനുവദിച്ചിട്ടുള്ളത്.
യു എ ഇയിലെ എൻട്രി, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയമലംഘനങ്ങൾക്കും ഈ പൊതുമാപ്പ് കാലാവധി ബാധകമാണെന്നും, ഇവർ നവംബർ 17-നു മുൻപ് രാജ്യത്തു നിന്ന് മടങ്ങുകയാണെങ്കിൽ പിന്നീട് യു എ യിലേക്ക് തിരികെയെത്തുന്നതിനു നിയമതടസങ്ങൾ ഉണ്ടാകില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ, മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദ് വ്യക്തമാക്കി.