മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ സേവിംഗ്സ് കാമ്പയിൻ ആരംഭിച്ചു. റിഫയിലെ ഔട്ട്ലെറ്റിൽ നടന്ന പ്രത്യേക പരിപാടിയിയിലാണ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം ആഭ്യന്തര, വിദേശ വ്യാപാര അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ, കൺട്രോൾ ആൻഡ് റിസോഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽ-അഷ്റഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
റമദാൻ സേവിംഗ്സിന്റെ ഭാഗമായി ബഹ്റൈനിലെ 11 ലുലു ഔട്ട്ലെറ്റുകളിലും പലചരക്ക് സാധനങ്ങൾ, പുത്തൻ ഉൽപന്നങ്ങൾ, മാംസം എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നിരവധി ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ലുലു ‘ജോയ് ഓഫ് ഗിവിംഗ്’ ബോക്സ് കാമ്പെയ്നും ആരംഭിച്ചു. ലുലുവിൻ്റെ ഹോട്ട് ഫുഡ്സ് വിഭാഗം മികച്ച പ്രാദേശിക ഭക്ഷണങ്ങളും അന്തർദേശീയ വിഭവങ്ങളും തയ്യാറാക്കും.
ഈ വർഷം, ഹൈപ്പർമാർക്കറ്റ് അവശ്യസാധനങ്ങൾക്ക് ‘പ്രൈസ് ലോക്ക്’ പ്രഖ്യാപിച്ചിട്ടുണ്ട്, അതിനാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളായ അരി, മാവ്, പഞ്ചസാര, ചായ, എണ്ണ തുടങ്ങിയവ താങ്ങാനാവുന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.