തൃശ്ശൂര്‍: തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സാബിറി(36)നെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പുതുക്കാട് എസ്.ഐ. ബി. പ്രദീപ് കുമാര്‍, ഡാന്‍സാഫ് എസ്.ഐ.മാരായ വി.ജി. സ്റ്റീഫന്‍, പി.പി. ജയകൃഷ്ണന്, വി.പി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Trending
- സ്റ്റാര്‍വിഷന്‍ ഇവന്റ്സും ഭാരതി അസോസിയേഷനും ചേര്‍ന്ന് ബഹ്റൈനില്‍ ഗ്രാന്‍ഡ് ദീപാവലി ആഘോഷം സംഘടിപ്പിക്കും
- ബഹ്റൈന്‍ യൂണിവേഴ്സിറ്റി ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇടം നേടി
- നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
- ശബരിമല സ്വർണപ്പാളി മോഷണം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോവാതെ പ്രവർത്തകർ
- ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ ബഹ്റൈന്‍ സംഘം പങ്കെടുത്തു
- പുരാവസ്തുവായ കുന്നിന്മുകളില് കാര്‍ കത്തിക്കാന്‍ ശ്രമം; ബഹ്റൈനിയുടെ തടവുശിക്ഷ ശരിവെച്ചു
- ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ നേരിയ മൂടല്മഞ്ഞിന് സാധ്യത
- ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം സഭയിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി