മനാമ: കോവിഡ് മഹാമാരിയൊഴിഞ്ഞ് ലോകശാന്തിക്കായ് 15 വയസുകാരൻ ഒരൂക്കിയ അയ്യപ്പസംഗീത ആൽബം “ചിന്മയം” ഇന്ന് (ചിങ്ങം ഒന്ന്) പുറത്തിറക്കി . കോറോണ സ്കൂപഠനം ഇല്ലാതാകിയ കാലത്ത് ഗൗതം മഹേഷ് എന്ന ബഹ്റൈന്‍ ഏഷ്യന്‍ സ്കൂള്‍ 11 ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരങ്ങളായ ഈണത്തിലും ആലാപനത്തിലുമാണ് ആൽബം ഒരുങ്ങുന്നത്. മനു മോഹനനാണു ഗാനരചന നിർവ്വഹിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹറൈനിലെ പലവേദികളിലേയും നിറസാന്നിധ്യമാണു ഗൗതം മഹേഷ്. ഏഴാം വയസ്സില്‍ പ്രിയ കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍ സംഗീത പഠനത്തിനു തുടക്കമിട്ടു. പിന്നീട് സുമ ഉണ്ണികൃഷ്ണന്റെ കീഴിലും ഇപ്പോള്‍ ശശി പുളിക്കശ്ശേരി, വീരമണി എന്നിവരുടെ ശിക്ഷണത്തില്‍ സംഗീത പഠനം തുടര്‍ന്നു വരുന്നു.
സോപാനം വാദ്യകലാസംഘത്തില്‍ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. സേതുമാധവന്റെ കീഴില്‍ തബല, കീബോര്‍ഡ് എന്നിവയും അഭ്യസിച്ചു വരുന്നു. ബഹറൈനിലെ നിരവധി വേദികളില്‍ കലാപ്രകടനങ്ങളിലും കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് .
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
അടുത്തുതന്നെ റിലീസാവുന്ന 3 വീഡിയോ ആല്‍ബങ്ങള്‍ക്ക് സംഗീതവും, ആലാപനവും നിവ്വഹിച്ചു. കോട്ടയം ജില്ലയില്‍ അയ്മനം ആണ് സ്വദേശം. സ്വാമിഅയ്യപ്പൻ നടൻ മാസ്റ്റർ ലെസ്വിൻ തമ്പുവാണ് “ചിന്മയം ” ആൽബത്തിൽ അഭിനയിക്കുന്നത്. അയ്മനത്തപ്പൻ ക്രിയേഷൻ. നിർമ്മിക്കുന്ന ചിന്മയം അയ്യപ്പഗീത ആൽബത്തിന്റെ ദൃശ്യ സംവിധാനം ബ്രിജേഷ് മുരളീധരനാണ്. പശ്ചാത്തലം & സ്റ്റുഡിയോ : ശ്രീ ഷിബിൻ പി സിദ്ധിഖ്.