തിരുവല്ല: കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിലാണ് പെൻ ക്യാമറ വച്ചത്.ഡിസംബർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്. സ്ത്രീകൾ കുളിമുറിയിൽ കയറുന്ന സമയം നോക്കി ക്യാമറ കൊണ്ടുവയ്ക്കുകയും അവർ പുറത്തുപോകുന്നതിന് പിന്നാലെ അത് എടുത്തുകൊണ്ടു പോകാനുമായിരുന്നു പദ്ധതി. എന്നാൽ വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ബാത്ത്റൂമിന്റെ എയർഹോളിൽ വച്ചിരുന്ന പെൻ ക്യാമറ നിലത്തുവീണു.കുട്ടി എടുത്ത് നോക്കിയെങ്കിലും എന്താണെന്ന് മനസിലാവാതെ വീട്ടിലുള്ളവരെ കാണിച്ചു. അവർ നടത്തിയ പരിശോധനയിലാണ് പേനയുടെ ഉള്ളിൽ ക്യാമറയും മെമ്മറി കാർഡും കണ്ടെത്തിയത്. തുടർന്ന് ഈ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ ബാത്ത് റൂമിലെ ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ക്യാമറ കണ്ടെത്തിയെന്നും പൊലീസ് കേസെടുത്തെന്നും മനസിലാക്കിയ പ്രിനു ഒളിവിൽ പോകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ബന്ധുവായ വിജിലൻസ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്.
Trending
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
- ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈനികളെ നാട്ടിലെത്തിച്ചു
- ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും