മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യുണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. “താങ്കൾക്കും ഇടമുണ്ട്” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഉബൈസ് തൊടുപുഴ പ്രഭാഷണം നടത്തി.
സാമൂഹികമായി ഒന്നിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ധാർമികതയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും ഉൾക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താൻ ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബം സംഗമത്തിൽ അബ്ദുൽ ഹക്കീം പ്രാർത്ഥന നിർവഹിച്ചു. സിദ്ധീഖ് എം.പി പഠന ക്ളാസ് നടത്തി. നൗഷാദ്, ഹിബ ഫാത്തിമ, സൽമാൻ ഷഫീഖ്, റിയ ഫാത്തിമ, മുനീറ അഷ്റഫ്, ഫൈഹ ഉബൈസ്, ഇശൽ സകരിയ, റയാൻ സകരിയ, അബ്ദുൽ ഖയ്യും എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂണിറ്റ് പ്രസിഡൻ്റ് മൂസ കെ. ഹസൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്റഫ് പി.എം സമാപനപ്രസംഗം നിർവഹിച്ചു.