
ചേര്‍ത്തല: മാഹിയില്‍നിന്ന് കാറില്‍ വിദേശമദ്യം കടത്തിയ യുവാവ് ചേര്‍ത്തലയില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി ലിബിനെ(36)യാണ് ചേര്‍ത്തല പോലീസ് വ്യാഴാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. ഇയാളുടെ കാറില്‍നിന്ന് 271 മദ്യക്കുപ്പികളും കണ്ടെടുത്തു. സംഭവത്തില്‍ ചേര്‍ത്തല എസ്.ഐ. കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.


