ദുബായ്: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) എഴുതാന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് എന്‍ ടി എയുടെ തീരുമാനം. യു എ ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. കൂടാതെ ബഹ്റൈന്‍ (മനാമ), ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഇവക്ക് പുറമെ തായ്ലന്ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തിരുത്താനുള്ള അവസരവുമുണ്ട്. മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസാനിച്ച ശേഷമായിരിക്കും തിരുത്തിനുള്ള അവസരം നല്‍കും.
ഈ സമയത്ത് വിദേശത്ത് സെന്ററുകള്‍ തെരഞ്ഞെടുക്കാമെന്ന് എന്‍ടിഎ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചത് ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാണ്. നാട്ടില്‍ കുടുംബസമേതം പോയി പരീക്ഷയെഴുതുന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് പ്രവാസി സംഘടനകള്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
യു എ ഇയിലെ ആയിരത്തിലധികം പ്രവാസി വിദ്യാര്‍ത്ഥികള്‍ത്ത് ആശ്വാസകരമാണ് തീരുമാനം. മേയ് മാസത്തിലായിരിക്കും നീറ്റ് പരീക്ഷ. അതേസമയം എന്‍ ടി എ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ പ്രമോദ് മഹാജന് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 2021 ലാണ് ഇന്ത്യന്‍ മന്ത്രാലയം ആദ്യമായി യുഎഇയില്‍ നീറ്റ് സെന്റര്‍ അനുവദിച്ചത്. കൊവിഡ് മഹാമാരിക്കിടയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് പറക്കാന്‍ കഴിയാത്ത ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ നിവേദനങ്ങളെ തുടര്‍ന്നായിരുന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും യുഎഇയില്‍ നീറ്റ് സെന്റര്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2021 മുതല്‍, യുഎഇക്ക് അനുവദിച്ച നീറ്റ് സെന്ററുകളുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിപ്പിച്ചിട്ടുണ്ട്.