ലണ്ടന്‍: ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യതാ പരീക്ഷ ഇല്ലാതെ വിദേശത്ത് നിന്നുള്ള ദന്തഡോക്ടര്‍മാരെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുവദിക്കാന്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ നീക്കം മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യും.
നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണം. രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം പുതിയ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി.
ദന്ത ഡോക്ടര്‍മാരുടെ വേതന വര്‍ധനവും സ്പെഷല്‍ ബോണസും ഇന്‍സെന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കണ്സള്ട്ടേഷന് ശേഷമായിരിക്കും നടപ്പിലാക്കുക.