മനാമ: പീപ്പിൾസ് ഫോറം ബഹ്റൈൻ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജീവതവും, ജീവനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ച ധീരദേശാഭിമാനികൾക്കായി സ്മരണാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ വെർച്യുൽ ആയി നടന്ന ചടങ്ങ് കരിപ്പൂർ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷടമായവർക്ക് പ്രത്യേക പ്രാർത്ഥനയോട് കൂടിയാണ് ആരംഭിച്ചത്.
ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതം ആശംസിച്ചു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്നേഹികളുടെ ജീവന്റെ
വിലയാണെന്നും, അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തട്ടെയെന്നും ലഭിച്ചസ്വാതന്ത്ര്യം അതേ അർത്ഥത്തിൽ ദുരുപയോഗം ചെയ്യാതെ കാത്തുസൂക്ഷിക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. വനിതാ വിഭാഗം കൺവീനർ രജനി ബിജു ആശംസയും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍