പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്. എന്നാൽ, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിർദേശിക്കുന്നത്. സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാൽ പി സി ജോർജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരിഗണിക്കും. ഷോൺ ജോർജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. ജനപക്ഷത്ത് നിന്നുള്ള മറ്റ് നേതാക്കളെ പരിഗണിയ്ക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പി സി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയനേതൃത്വത്തിനുള്ളത്. പത്തനംതിട്ടയിൽ ബിജെപിക്ക് രണ്ട് ലക്ഷത്തിതൊണ്ണൂറായിരം വോട്ടിൻ്റെ ബലമുണ്ട് . ശബരിമല പ്രക്ഷോഭത്തിൻ്റെ ഊർജത്തിൽ കെ സുരേന്ദ്രൻ നേടിയ ഈ വോട്ടിനൊപ്പം പി സി ജോർജ് പ്ലസ് ക്രിസ്ത്യൻ ഘടകങ്ങൾ ചേരുമ്പോൾ ജയസാധ്യതയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.
Trending
- ചികിത്സാ പിഴവ്: രോഗിയുടെ കുടുംബത്തിന് 5,400 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ഇറാന്റെ ആക്രമണം: സിത്രയില്‍ വീടുകള്‍ക്ക് നാശനഷ്ടം; രണ്ടു പേര്‍ക്ക് പരിക്ക്
- മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍
- ‘പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു’; ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ
- കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
- വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ; ‘പിണറായി വിജയന്റെ യോഗത്തിൽ ബിജെപി കൊടി’
- നാലുദിവസം കാട്ടിൽകഴിഞ്ഞ കഥ വിശ്വസിക്കാനാവില്ല, പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
- അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ, ഒരു രാത്രി മുഴുവൻ അച്ഛന്റെ മൃതദേഹത്തോടൊപ്പം വനത്തിൽ, ക്രൂരത

