കൊളംബോ: ശ്രീലങ്കയുടെ ജലവിഭവ വകുപ്പ് മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി സനത് നിഷാന്തും (48) സുരക്ഷാ ഉദ്യോഗസ്ഥന് ജയകോടിയുമാണ് മരിച്ചത്. കൊളംബോ എക്സപ്രസ് വേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കടുനായകെയിലെ രഗമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊളംബോയിലേക്ക് പോകുന്ന വഴിയിൽ അതേ ദിശയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മതിലില്‍ ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അപകടത്തെക്കുറിച്ച് കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചു.