മനാമ: ബഹ്റൈനിൽ കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, ഗാർഹിക കേസുകൾ എന്നിവയിലാണ് കുറവുണ്ടായത്. ശക്തമായ കുടുംബ ബന്ധം, സാമൂഹിക അവബോധം, നിയമങ്ങളെ കുറിച്ചുള്ള ശരിയായ ധാരണ എന്നിവ കേസുകളുടെ എണ്ണം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്യാനും സാധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങളുമായി ധാരണപത്രത്തിൽ ഒപ്പുവെക്കാനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികരീതികൾ അവലംബിച്ച് കേസുകൾ കൈകാര്യം ചെയ്തതിനാലാണ് ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് വെള്ളാപ്പള്ളി, രാഷ്ട്രീയലക്ഷ്യമുള്ളതായി സുകുമാരൻ നായർ; ഐക്യസാധ്യത ഇനിയില്ല
- അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
- ആരോഗ്യ രംഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
- രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍; 18 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേക്ക്, പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
- മയക്കുമരുന്ന് കൈവശം വെച്ച ഏഴു പേര് അറസ്റ്റില്‍
- ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സജീവമാകും
- നഴ്സറികളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തല്‍: ബാലനിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു
- നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം



