കാസര്‍കോട് ; ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ സഹോദരന് വിഷം കൊടുത്തുകൊന്നു. ആന്മേരിയുടെ സഹോദരന് ആല്ബിന് (22) പൊലീസ് കസ്റ്റഡിയില്‍. ഈമാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി– ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആന്മേരി മരിച്ചത് ഐസ്ക്രീമില് വിഷം കലര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ആല്‍ബില്‍ മാതാപിതാക്കളേയും കൊലപ്പെടുത്താനും ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ആല്‍ബില്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സ്വൈരജീവിതത്തിന് പണം കണ്ടെത്താൻ ആൽബിൻ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടെന്നു പൊലീസ് വിശദീകരിച്ചു. ചെറുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു ആൻമേരിയുടെ മരണം. സ്വാഭാവിക മരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഛർദിയും പനിയും ബാധിച്ച ആൻമേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കരളിനു പ്രശ്നമുണ്ടന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടെന്നും അറിയിക്കുകയും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്നു ഡിസ്ചാർജ് വാങ്ങി നാടൻ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍