മനാമ: രാജ്യത്ത് ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, താമസക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
നിർജ്ജീവമാക്കിയ വാക്സിൻ അണുബാധയ്ക്ക് കാരണമാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയിൽ വൈറസിനെതിരായ ആൻറിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാരണമാകും. ഉൽപാദിപ്പിച്ച ആന്റിബോഡികളുടെ ഫലപ്രാപ്തി വാക്സിൻറെ വിജയത്തിന്റെ അളവുകോലായി വിലയിരുത്തപ്പെടും.
കോവിഡ് -19 നിർജ്ജീവമാക്കിയ വാക്സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ പങ്കാളിയാവാൻ https://volunteer.gov.bh/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.