കണ്ണൂര്‍ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരില്‍ വരനെതിരെ പൊലീസ് കേസെടുത്തു. വരന് വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെയാണ് കേസ്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസ്സം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ചക്കരക്കല്‍ പൊലീസ് ആണ് കേസെടുത്തത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം മാറ്റിയത്. ലാത്തി വീശി ആളുകളെ മാറ്റിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മതാചാര പ്രകാരം നടന്ന കല്യാണത്തിലെ ഇത്തരം അതിരുവിട്ട ആഘോഷങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവന്നു. കല്യാണം ആഭാസത്തിലേക്ക് പോകാന്‍ പാടില്ലെന്ന് പറഞ്ഞ് മഹല്ല് കമ്മിറ്റി വരന്റെ കുടുംബത്തെ താക്കീത് ചെയ്തതായാണ് വിവരം.
Trending
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍