
തിരുവനന്തപുരം: കവി പ്രഭാ വർമ്മയുടെ പുതിയ കാവ്യസമാഹാരം കവിയും രാജ്യസഭാംഗവുമായ കനിമൊഴി കരുണാനിധി പ്രകാശനം ചെയ്യുന്നു. 18 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ കവിയും ഭരതനാട്യം നർത്തകിയുമായ ഡോ. രാജശ്രീ വാര്യർ ആദ്യ പുസ്തകം ഏറ്റുവാങ്ങും.
മുൻ ചീഫ് സെകട്ടറി ആർ.രാമചന്ദൻ നായർ അധ്യക്ഷത വഹിക്കും. ഡോ. സി. ഉദയ കല, എസ്. ഡോ കായംകുളം യൂനുസ്, എസ് മഹാദേവൻ തമ്പി , രവി ഡി.സി എന്നിവർ പങ്കെടുക്കും. ഡോ. കെ.ആർ ശ്യാമ കവിത ആലപിക്കും.


