മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ മകനും മകളും രംഗത്തെത്തി.
എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്”. മകന് അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
എന്റെ പിതാവ് മരിച്ചെന്നുള്ള ശ്രുതി വെറുതെയാണ്. ദയവ് ചെയ്ത് അതറിയാൻ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാൽ അപ്പപ്പോഴുള്ള വിവരങ്ങളറിയാൻ എന്റെ ഫോൺ ഫ്രീയായി വെയ്ക്കേണ്ടതുണ്ട്’ എന്ന് മകള്‍ ശർമ്മിഷ്ഠ മുഖർജിയും ട്വിറ്ററിൽ കുറിച്ചു.
അതേസമയം പ്രണബ് മുഖര്‍ജി യുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആര്‍മി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിവരം പ്രണബ് തന്നെയാണ് പുറത്തറിയിച്ചിരുന്നത്