കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേസ് അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന ഹോം മിനിസ്റ്റേഴ്സ് മെഡലിന് അര്‍ഹരായി ഒമ്ബത് മലയാളി ഉദ്യോഗസ്ഥര്‍. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരായ എപി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്ബത് മലയാളികളാണ് അര്‍ഹരായത്. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും.കേരള പോലീസില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയില്‍ ഇടം നേടി. എസ്പി സിഡി ശ്രീനിവാസന്, ഡിവൈഎസ്പി ഗീരീഷ് സാരഥി, ഡിവൈഎസ്പി കെഎം ദേവസ്വ, എസ്പി കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍ പ്രേമചന്ദ്രന് കെഇ, എസ്പി കെഇ ബൈജു, സബ് ഇന്‍സ്പെക്ടര്‍ ജോണ്സണ് ജോര്‍ജ് എന്നിവരും ആഭ്യന്തര മന്ത്രിയുടെ പുരസ്കാരത്തിന് ആര്‍ഹരായി.രാജ്യത്തെ ഒട്ടാകെ 121 ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്ക്കാരം. ഇതില്‍ 21 പേര് വനിതാ ഉദ്യോഗസ്ഥരാണ്.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്
സ്റ്റാർ വിഷൻ ന്യൂസ്
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE