കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ഈ കണ്ണൂരുകാരനെ ഇന്ത്യൻ ഓസിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇക്കൊല്ലം താരം എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളിയാണ് ഇപ്പോൾ കരാർ ദീർഘിപ്പിച്ചിരിക്കുന്നത്. 2018ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറിയത്.സഹലിൻ്റെ ആദ്യ പ്രൊഫഷണൽ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹൽ ഏറെ വൈകാതെ ഇന്ത്യൻ ടീമിലും കളിച്ചു. 2018ലെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നുതിരഞ്ഞെടുത്തിരുന്നു.ബ്ലാസ്റ്റേഴ്സിനായി 37 മത്സരങ്ങൾ കളിച്ച സഹൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 9 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE