മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ ഫോണുകള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റിയ ചക്രബര്‍ത്തിയുടെയും അച്ഛന് ഇന്ദ്രജിത്തിന്റേയും സഹോദരന് ഷോവിക്കിന്റേയും ഫോണുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. സുശാന്തും റിയയും തമ്മില്‍ അയച്ച സന്ദേശങ്ങളും റിയ കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശങ്ങളും മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണ്‍ സന്ദേശങ്ങളിലൂടെ സുശാന്തുമായോ കുടുംബാംഗങ്ങളുമായോ റിയ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE