
തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രാവിലെ സ്കൂളിലെ ജീവനക്കാരിയായ വിജയമ്മയാണ് പൊന്മുടി എല്‍പി സ്കൂളിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം പുലയിയെ കണ്ടത്. മൂന്ന് ദിവസം മുന്‍പ് പൊന്മുടി പൊലീസ് സ്റ്റേഷന് പരിസരത്ത് പുലിയെത്തിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി കാട് കയറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. രാവിലെ സ്കൂളിലേക്ക് വരുന്നതിനിടെയാണ് പാചകക്കാരി പുലിയെ കണ്ടത്. ഇതിന് പിന്നാലെ ഇവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ വിവരം പൊലിസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പുലിയെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടൂകാര്‍ പരിഭ്രാന്തിയിലാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


