കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസിൽ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചതായാണ് വിവരം. നൗഫൽ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.മാസങ്ങൾക്ക് മുൻപും കണ്ണൂർ ജയിലിൽ തടവുകാർ തമ്മിലേറ്റുമുട്ടിയിരുന്നു.പത്താം ബ്ലോക്കിൽ ഗുണ്ടാ ആക്ടിൽ കഴിയുന്ന തടവുകാരായ തൃശൂർ സ്വദേശികളായ ചിറയത്ത് തൃശ്ശൂർക്കാരൻ സാജൻ, പള്ളിപ്പറമ്പത്ത് നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.സാജനെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ച് പുറത്ത് ജയിൽ ജീവനക്കാരൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.
ഈ സമയത്ത് നെൽസനും അമർജിത്തും ചാടി വന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമിന്റെ വാതിൽ ചവുട്ടിപ്പൊളിച്ച ശേഷം സാജനെ മർദ്ദിക്കയുമായിരുന്നു.സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക് തടസമുണ്ടാക്കിയതിനും വാതിൽ തകർത്ത് നാശനഷ്ടമുണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി