കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.സംജു ഷംസുദ്ദീന് സ്വര്‍ണം നല്‍കിയതായി കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുകയെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE