ബെംഗളൂരു: നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ.പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തിൽ സംഘർഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എംഎൽഎയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു.കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ 3 പേർ മരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഇതുവരെ നൂറിലധികം പേർ അറസ്റ്റിലായി.പ്രതിഷേധത്തിന് കാരണമായ ഫെയ്സ്ബുക് പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
Trending
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു