തിരുവനന്തപുരം: സിക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഗർഭസ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കും. ഗർഭകാലത്തിൻ്റെ ആദ്യത്തെ അഞ്ച് മാസത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. സിക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം. രോഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം ലൈംഗീകബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും കിംസിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കിംസിൽ വച്ച് സിക വൈറസ് സ്ഥിരീകരിച്ച യുവതി രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ അവർക്ക് മറ്റു പ്രശ്നങ്ങൾ ഗർഭകാലത്തിൻ്റെ അവസാന ആഴ്ചകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പ്രസവശേഷം നടത്തിയ പരിശോധനയിൽ നവജാതശിശുവിന് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി

