ചെന്നൈ: കനത്ത മഴയെ തുടര്ന്ന് തെക്കന് തമിഴ്നാട്ടിലെ നാലു ജില്ലകളില് വെള്ളപ്പൊക്കം. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്ന്നുണ്ടായ വെള്ളക്കെട്ടില് ജനജീവിതം ദുരിതത്തിലായത്. പുലര്ച്ചെ 1.30 വരെ തുടര്ച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റര് മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെണ്ടൂരില് പെയ്തത്. തിരുനെല്വേലി ജില്ലയിലെ പാളയംകോട്ടയില് 26 സെന്റിമീറ്റര് മഴയും കന്യാകുമാരിയില് 17.3 സെന്റി മീറ്റര് മഴയുമാണ് പെയ്തത്. കനത്ത മഴയെ തുടര്ന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്, കോളേജുകള്, ബാങ്കുകള്, സ്വകാര്യ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള് എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി