റായ്പുര്‍: മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപ മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതോടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഉയര്‍ത്തിക്കാണിക്കാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി വന്‍ വിജയമാണ് ഛത്തീസഗ്ഢില്‍ ബിജെപി നേടിയത്. കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റില്‍ നിന്ന് 87,604 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയില്‍ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഢിലെ റായ്ഗഡില്‍ നിന്ന് നാലു തവണ ലോക്സഭാംഗമായി. 2020 മുതല്‍ 2022 വരെ ഛത്തീസ്ഗഢ് ിജെപി അധ്യക്ഷനുമായിരുന്നു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റില്‍ ബിജെപി 54 സീറ്റ് നേടിയിരുന്നു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു



