രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പുഴയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലില്‍ 43 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വി സ്തൃതിയില്‍ കാണാതായവര്‍ക്കായി വനപാലകസംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എന്‍ഡിആര്‍എഫ്, പോലീസ്, റവന്യു, ഫയര്‍ഫോഴ്സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇവര്‍ക്ക് എല്ലാ സ ഹായവുമായി സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്തുണ്ട്.
റിപ്പോർട്ട്: കൃഷ്ണപ്രസാദ്