മനാമ: ബഹറിനിൽ പുതുതായി 382 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 165 പേർ പ്രവാസി തൊഴിലാളികളാണ്. 214 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്.
കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 418 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 40,967 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.03 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,882 പേരാണ്. ഇവരിൽ 36 പേരുടെ നില ഗുരുതരമായും 2,846 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 6.55 ശതമാനം പേർ ഇപ്പോഴും രോഗികളാണ്.
ബഹറിനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 10 ആണ്. ബഹ്റൈനിൽ രോഗബാധിതരിൽ നിന്നുള്ള മരണനിരക്ക് 0.37 ശതമാനമാണ്.
ഇതുവരെ 9,02,059 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ ഒരു മാസമായി ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ദിവസേനയുള്ള അണുബാധ നിരക്കിലും കുറവ് വരുന്നുണ്ട്. രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.