മുംബൈയില്‍ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംയുക്ത ഓപറേഷനിലൂടെ 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിന്‍ പിടികൂടി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന് വഴി കടത്തിയ മയക്കുമരുന്ന് നവി മുംബൈയിലെ നവഷേവ തുറമുഖത്തുനിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇറക്കുമതിക്ക് നേതൃത്വം നല്കിയ രണ്ട് കസ്റ്റംസ് ഏജന്റുമാരെയും കസ്റ്റഡിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് പ്ലാസ്റ്റിക് പൈപ്പുകളില്‍ ഒളിപ്പിച്ച് മുകളില്‍ മുളയെന്ന് തോന്നും പോലെ പെയിന്റ് ചെയ്തശേഷം ആയുര്‍വേദ മരുന്നാണെന്ന് പറഞ്ഞാണ് കടത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇറക്കുമതിക്കാരനും ബിസിനസ്സുകാരനും ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നും ഇവരെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE